മലയാളം
Surah മആരിജ് - Aya count 44
سَأَلَ سَائِلٌ بِعَذَابٍ وَاقِعٍ
( 1 ) സംഭവിക്കാനിരിക്കുന്ന ഒരു ശിക്ഷയെ ഒരു ചോദ്യകര്‍ത്താവ് അതാ ആവശ്യപ്പെട്ടിരിക്കുന്നു.
لِّلْكَافِرِينَ لَيْسَ لَهُ دَافِعٌ
( 2 ) സത്യനിഷേധികള്‍ക്ക് അത് തടുക്കുവാന്‍ ആരുമില്ല.
مِّنَ اللَّهِ ذِي الْمَعَارِجِ
( 3 ) കയറിപ്പോകുന്ന വഴികളുടെ അധിപനായ അല്ലാഹുവിങ്കല്‍ നിന്ന് വരുന്ന (ശിക്ഷയെ).
تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ
( 4 ) അമ്പതിനായിരം കൊല്ലത്തിന്റെ അളവുള്ളതായ ഒരു ദിവസത്തില്‍ മലക്കുകളും ആത്മാവും അവങ്കലേക്ക് കയറിപ്പോകുന്നു.
فَاصْبِرْ صَبْرًا جَمِيلًا
( 5 ) എന്നാല്‍ (നബിയേ,) നീ ഭംഗിയായ ക്ഷമ കൈക്കൊള്ളുക.
إِنَّهُمْ يَرَوْنَهُ بَعِيدًا
( 6 ) തീര്‍ച്ചയായും അവര്‍ അതിനെ വിദൂരമായി കാണുന്നു.
وَنَرَاهُ قَرِيبًا
( 7 ) നാം അതിനെ അടുത്തതായും കാണുന്നു.
يَوْمَ تَكُونُ السَّمَاءُ كَالْمُهْلِ
( 8 ) ആകാശം ഉരുകിയ ലോഹം പോലെ ആകുന്ന ദിവസം!
وَتَكُونُ الْجِبَالُ كَالْعِهْنِ
( 9 ) പര്‍വ്വതങ്ങള്‍ കടഞ്ഞരോമം പോലെയും.
وَلَا يَسْأَلُ حَمِيمٌ حَمِيمًا
( 10 ) ഒരുറ്റ ബന്ധുവും മറ്റൊരു ഉറ്റബന്ധുവിനോട് (അന്ന്) യാതൊന്നും ചോദിക്കുകയില്ല.
يُبَصَّرُونَهُمْ ۚ يَوَدُّ الْمُجْرِمُ لَوْ يَفْتَدِي مِنْ عَذَابِ يَوْمِئِذٍ بِبَنِيهِ
( 11 ) അവര്‍ക്ക് അന്യോന്യം കാണിക്കപ്പെടും. തന്റെ മക്കളെ പ്രായശ്ചിത്തമായി നല്കി കൊണ്ട് ആ ദിവസത്തെ ശിക്ഷയില്‍ നിന്ന് മോചനം നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കുറ്റവാളി ആഗ്രഹിക്കും.
وَصَاحِبَتِهِ وَأَخِيهِ
( 12 ) തന്റെ ഭാര്യയെയും സഹോദരനെയും
وَفَصِيلَتِهِ الَّتِي تُؤْوِيهِ
( 13 ) തനിക്ക് അഭയം നല്‍കിയിരുന്ന തന്റെ ബന്ധുക്കളെയും
وَمَن فِي الْأَرْضِ جَمِيعًا ثُمَّ يُنجِيهِ
( 14 ) ഭൂമിയിലുള്ള മുഴുവന്‍ ആളുകളെയും. എന്നിട്ട് അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ എന്ന്
كَلَّا ۖ إِنَّهَا لَظَىٰ
( 15 ) സംശയം വേണ്ട, തീര്‍ച്ചയായും അത് ആളിക്കത്തുന്ന നരകമാകുന്നു.
نَزَّاعَةً لِّلشَّوَىٰ
( 16 ) തലയുടെ തൊലിയുരിച്ചു കളയുന്ന നരകാഗ്നി.
تَدْعُو مَنْ أَدْبَرَ وَتَوَلَّىٰ
( 17 ) പിന്നോക്കം മാറുകയും, തിരിഞ്ഞുകളയുകയും ചെയ്തവരെ അത് ക്ഷണിക്കും.
وَجَمَعَ فَأَوْعَىٰ
( 18 ) ശേഖരിച്ചു സൂക്ഷിച്ചു വെച്ചവരെയും.
إِنَّ الْإِنسَانَ خُلِقَ هَلُوعًا
( 19 ) തീര്‍ച്ചയായും മനുഷ്യന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേ അറ്റം അക്ഷമനായിക്കൊണ്ടാണ്.
إِذَا مَسَّهُ الشَّرُّ جَزُوعًا
( 20 ) അതായത് തിന്മ ബാധിച്ചാല്‍ പൊറുതികേട് കാണിക്കുന്നവനായി കൊണ്ടും,
وَإِذَا مَسَّهُ الْخَيْرُ مَنُوعًا
( 21 ) നന്മ കൈവന്നാല്‍ തടഞ്ഞു വെക്കുന്നവനായികൊണ്ടും.
إِلَّا الْمُصَلِّينَ
( 22 ) നമസ്കരിക്കുന്നവരൊഴികെ -
الَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَائِمُونَ
( 23 ) അതായത് തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവര്‍
وَالَّذِينَ فِي أَمْوَالِهِمْ حَقٌّ مَّعْلُومٌ
( 24 ) തങ്ങളുടെ സ്വത്തുക്കളില്‍ നിര്‍ണിതമായ അവകാശം നല്‍കുന്നവരും,
لِّلسَّائِلِ وَالْمَحْرُومِ
( 25 ) ചോദിച്ചു വരുന്നവന്നും ഉപജീവനം തടയപ്പെട്ടവന്നും
وَالَّذِينَ يُصَدِّقُونَ بِيَوْمِ الدِّينِ
( 26 ) പ്രതിഫലദിനത്തില്‍ വിശ്വസിക്കുന്നവരും,
وَالَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ
( 27 ) തങ്ങളുടെ രക്ഷിതാവിന്റെ ശിക്ഷയെപറ്റി ഭയമുള്ളവരുമൊഴികെ.
إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ
( 28 ) തീര്‍ച്ചയായും അവരുടെ രക്ഷിതാവിന്റെ ശിക്ഷ (വരികയില്ലെന്ന്) സമാധാനപ്പെടാന്‍ പറ്റാത്തതാകുന്നു.
وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ
( 29 ) തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും (ഒഴികെ)
إِلَّا عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ
( 30 ) തങ്ങളുടെ ഭാര്യമാരുടെയോ, വലം കൈകള്‍ ഉടമപ്പെടുത്തിയവരുടെയോ കാര്യത്തിലൊഴികെ. തീര്‍ച്ചയായും അവര്‍ ആക്ഷേപമുക്തരാകുന്നു.
فَمَنِ ابْتَغَىٰ وَرَاءَ ذَٰلِكَ فَأُولَٰئِكَ هُمُ الْعَادُونَ
( 31 ) എന്നാല്‍ അതിലപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അതിരുകവിയുന്നവര്‍.
وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ
( 32 ) തങ്ങളെ വിശ്വസിച്ചേല്പിച്ച കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പാലിച്ചു പോരുന്നവരും,
وَالَّذِينَ هُم بِشَهَادَاتِهِمْ قَائِمُونَ
( 33 ) തങ്ങളുടെ സാക്ഷ്യങ്ങള്‍ മുറപ്രകാരം നിര്‍വഹിക്കുന്നവരും,
وَالَّذِينَ هُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ
( 34 ) തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും (ഒഴികെ).
أُولَٰئِكَ فِي جَنَّاتٍ مُّكْرَمُونَ
( 35 ) അത്തരക്കാര്‍ സ്വര്‍ഗത്തോപ്പുകളില്‍ ആദരിക്കപ്പെടുന്നവരാകുന്നു.
فَمَالِ الَّذِينَ كَفَرُوا قِبَلَكَ مُهْطِعِينَ
( 36 ) അപ്പോള്‍ സത്യനിഷേധികള്‍ക്കെന്തു പറ്റി! അവര്‍ നിന്റെ നേരെ കഴുത്തു നീട്ടി വന്നിട്ട്
عَنِ الْيَمِينِ وَعَنِ الشِّمَالِ عِزِينَ
( 37 ) വലത്തോട്ടും ഇടത്തോട്ടും കൂട്ടങ്ങളായി ചിതറിപോകുന്നു.
أَيَطْمَعُ كُلُّ امْرِئٍ مِّنْهُمْ أَن يُدْخَلَ جَنَّةَ نَعِيمٍ
( 38 ) സുഖാനുഭൂതിയുടെ സ്വര്‍ഗത്തില്‍ താന്‍ പ്രവേശിപ്പിക്കപ്പെടണമെന്ന് അവരില്‍ ഓരോ മനുഷ്യനും മോഹിക്കുന്നുണ്ടോ?
كَلَّا ۖ إِنَّا خَلَقْنَاهُم مِّمَّا يَعْلَمُونَ
( 39 ) അതു വേണ്ട. തീര്‍ച്ചയായും അവര്‍ക്കറിയാവുന്നതില്‍ നിന്നാണ് അവരെ നാം സൃഷ്ടിച്ചിട്ടുള്ളത്
فَلَا أُقْسِمُ بِرَبِّ الْمَشَارِقِ وَالْمَغَارِبِ إِنَّا لَقَادِرُونَ
( 40 ) എന്നാല്‍ ഉദയസ്ഥാനങ്ങളുടെയും അസ്തമയസ്ഥാനങ്ങളുടെയും രക്ഷിതാവിന്റെ പേരില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു: തീര്‍ച്ചയായും നാം കഴിവുള്ളനാണെന്ന്.
عَلَىٰ أَن نُّبَدِّلَ خَيْرًا مِّنْهُمْ وَمَا نَحْنُ بِمَسْبُوقِينَ
( 41 ) അവരെക്കാള്‍ നല്ലവരെ പകരം കൊണ്ടു വരാന്‍. നാം തോല്‍പിക്കപ്പെടുന്നവനല്ല താനും.
فَذَرْهُمْ يَخُوضُوا وَيَلْعَبُوا حَتَّىٰ يُلَاقُوا يَوْمَهُمُ الَّذِي يُوعَدُونَ
( 42 ) ആകയാല്‍ അവര്‍ക്ക് താക്കീത് നല്കപ്പെടുന്ന അവരുടെ ആ ദിവസത്തെ അവര്‍ കണ്ടുമുട്ടുന്നത് വരെ അവര്‍ തോന്നിവാസത്തില്‍ മുഴുകുകയും കളിച്ചു കൊണ്ടിരിക്കുകയും ചെയ്യാന്‍ നീ അവരെ വിട്ടേക്കുക.
يَوْمَ يَخْرُجُونَ مِنَ الْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ
( 43 ) അതായത് അവര്‍ ഒരു നാട്ടക്കുറിയുടെ നേരെ ധൃതിപ്പെട്ട് പോകുന്നത് പോലെ ഖബ്റുകളില്‍ നിന്ന് പുറപ്പെട്ടു പോകുന്ന ദിവസം.
خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ۚ ذَٰلِكَ الْيَوْمُ الَّذِي كَانُوا يُوعَدُونَ
( 44 ) അവരുടെ കണ്ണുകള്‍ കീഴ്പോട്ട് താണിരിക്കും. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അതാണ് അവര്‍ക്ക് താക്കീത് നല്കപ്പെട്ടിരുന്ന ദിവസം.