Muslim Library

Surah ആദിയാത്ത്

മലയാളം

Surah ആദിയാത്ത് - Aya count 11
Facebook Twitter Google+ Pinterest Reddit StumbleUpon Linkedin Tumblr Google Bookmarks Email
وَالْعَادِيَاتِ ضَبْحًا ( 1 ) ആദിയാത്ത് - Aya 1
കിതച്ചു കൊണ്ട് ഓടുന്നവയും,
فَالْمُورِيَاتِ قَدْحًا ( 2 ) ആദിയാത്ത് - Aya 2
അങ്ങനെ (കുളമ്പ് കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും,
فَالْمُغِيرَاتِ صُبْحًا ( 3 ) ആദിയാത്ത് - Aya 3
എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും ,
فَأَثَرْنَ بِهِ نَقْعًا ( 4 ) ആദിയാത്ത് - Aya 4
അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവയും
فَوَسَطْنَ بِهِ جَمْعًا ( 5 ) ആദിയാത്ത് - Aya 5
അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവയും (കുതിരകള്‍) തന്നെ സത്യം.
إِنَّ الْإِنسَانَ لِرَبِّهِ لَكَنُودٌ ( 6 ) ആദിയാത്ത് - Aya 6
തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ.
وَإِنَّهُ عَلَىٰ ذَٰلِكَ لَشَهِيدٌ ( 7 ) ആദിയാത്ത് - Aya 7
തീര്‍ച്ചയായും അവന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.
وَإِنَّهُ لِحُبِّ الْخَيْرِ لَشَدِيدٌ ( 8 ) ആദിയാത്ത് - Aya 8
തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.
أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِي الْقُبُورِ ( 9 ) ആദിയാത്ത് - Aya 9
എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ട് വരപ്പെടുകയും ,
وَحُصِّلَ مَا فِي الصُّدُورِ ( 10 ) ആദിയാത്ത് - Aya 10
ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടു വരപ്പെടുകയും ചെയ്താല്‍ ,
إِنَّ رَبَّهُم بِهِمْ يَوْمَئِذٍ لَّخَبِيرٌ ( 11 ) ആദിയാത്ത് - Aya 11
തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു.
Facebook Twitter Google+ Pinterest Reddit StumbleUpon Linkedin Tumblr Google Bookmarks Email

Select language

Select surah