മലയാളം
Surah ലൈല് - Aya count 21
وَاللَّيْلِ إِذَا يَغْشَىٰ
( 1 ) രാവിനെതന്നെയാണ സത്യം ; അത് മൂടികൊണ്ടിരിക്കുമ്പോള്‍
وَالنَّهَارِ إِذَا تَجَلَّىٰ
( 2 ) പകലിനെ തന്നെയാണ സത്യം ; അത് പ്രത്യക്ഷപ്പെടുമ്പോള്‍
وَمَا خَلَقَ الذَّكَرَ وَالْأُنثَىٰ
( 3 ) ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം;
إِنَّ سَعْيَكُمْ لَشَتَّىٰ
( 4 ) തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു.
فَأَمَّا مَنْ أَعْطَىٰ وَاتَّقَىٰ
( 5 ) എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും
وَصَدَّقَ بِالْحُسْنَىٰ
( 6 ) ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ
فَسَنُيَسِّرُهُ لِلْيُسْرَىٰ
( 7 ) അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൌകര്യപ്പെടുത്തി കൊടുക്കുന്നതാണ്.
وَأَمَّا مَن بَخِلَ وَاسْتَغْنَىٰ
( 8 ) എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും,
وَكَذَّبَ بِالْحُسْنَىٰ
( 9 ) ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ
فَسَنُيَسِّرُهُ لِلْعُسْرَىٰ
( 10 ) അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൌകര്യമൊരുക്കികൊടുക്കുന്നതാണ്.
وَمَا يُغْنِي عَنْهُ مَالُهُ إِذَا تَرَدَّىٰ
( 11 ) അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്‍റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല.
إِنَّ عَلَيْنَا لَلْهُدَىٰ
( 12 ) തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു.
وَإِنَّ لَنَا لَلْآخِرَةَ وَالْأُولَىٰ
( 13 ) തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും.
فَأَنذَرْتُكُمْ نَارًا تَلَظَّىٰ
( 14 ) അതിനാല്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു.
لَا يَصْلَاهَا إِلَّا الْأَشْقَى
( 15 ) ഏറ്റവും ദുഷ്ടനായ വ്യക്തിയല്ലാതെ അതില്‍ പ്രവേശിക്കുകയില്ല.
الَّذِي كَذَّبَ وَتَوَلَّىٰ
( 16 ) നിഷേധിച്ചു തള്ളുകയും, പിന്തിരിഞ്ഞു കളയുകയും (വ്യക്തി)
وَسَيُجَنَّبُهَا الْأَتْقَى
( 17 ) ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതാണ്.
الَّذِي يُؤْتِي مَالَهُ يَتَزَكَّىٰ
( 18 ) പരിശുദ്ധിനേടുവാനായി തന്‍റെ ധനം നല്‍കുന്ന (വ്യക്തി)
وَمَا لِأَحَدٍ عِندَهُ مِن نِّعْمَةٍ تُجْزَىٰ
( 19 ) പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്‍റെ പക്കല്‍ ഒരാള്‍ക്കുമില്ല.
إِلَّا ابْتِغَاءَ وَجْهِ رَبِّهِ الْأَعْلَىٰ
( 20 ) തന്‍റെ അത്യുന്നതനായ രക്ഷിതാവിന്‍റെ പ്രീതി തേടുക എന്നതല്ലാതെ.
وَلَسَوْفَ يَرْضَىٰ
( 21 ) വഴിയെ അവന്‍ തൃപ്തിപ്പെടുന്നതാണ്.