ലളിതമായ ചോദ്യോത്തരങ്ങളിലൂടെ ഇസ്ലാം എന്താണെന്ന് പഠിപ്പിക്കുന്ന ഒരു ലകു കൃതി. തൗഹീദിന്റെ വിവിധ വശങ്ങളെ സംബന്ധിച്ചും നബിചര്യയുടെ പ്രാമാണികതയെ സംബന്ധിച്ചും ഈ ഗ്രന്ഥത്തില് ചര്ച്ച ചെയ്യുന്നു. ഒരു മുസ്ലിം നിര്ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.
Author: മുഹമ്മദ് ജമീല് സൈനു
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: മിനിസ്റ്റ്റി ഓഫ് ഇസ്ലാമിക് അഫൈര്സ്
തൗഹീദ്, രണ്ട് ശഹാദത്ത് കലിമ, നമസ്കാരം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള ഒരു എത്തി നോട്ടം.
Author: മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന്
Reveiwers: അബ്ദുറസാക് സ്വലാഹി
ഇസ്ലാമിനേയും അഹ്'ലുസ്സുന്നത്തിനേയും വികൃതമാക്കാനുള്ള ശീഈ പരിശ്രമങ്ങളുടെ നിഗൂഢ മുഖം ശിയാക്കളുടെ പ്രമാണങ്ങളനുസരിച്ച് കൊണ്ട് തന്നെ അനാവരണം ചെയ്യാന് ഗ്രന്ഥകര്ത്താവ് ശ്രദ്ധിച്ചിട്ടുണ്ട്. ശീഈ കൃതികളിലെ വിശ്വാസ വൈകൃതങ്ങളിലൂടെയും തന്റെ ജീവിതാനുഭവങ്ങളിലെ നിര്ണായക സന്ദര്ഭങ്ങളിലൂടെയും കടന്നുപോകുന്ന മൂസവി വായനക്കാരോട് നേരിട്ട് സംസാരിക്കുന്ന ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. തന്റെ സഹപാഠികളും സഹപ്രവര്ത്തകനുമായിരുന്ന ശീഈ സമൂഹത്തോടുള്ള ഗുണകാംക്ഷയോടെയാണ് ഈ രചനയെന്ന് വ്യക്തമാകും. യഥാര്ത്ഥത്തില് ഇമാമുമാരായി ശിയാക്കള് പരിചയപ്പെടുത്തുന്നവര് അവരിലേക്ക് ചാര്ത്തപ്പെട്ട നികൃഷ്ടമായ വിശ്വാസാചാരങ്ങളില് നിന്ന് പരിശുദ്ധരാണെന്ന് തെളിയിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്.
Author: ഹുസൈന് അല് മൂസവീ
തൗഹീദ്, ശിര്ക്ക്, തൗഹീദിന്റെ ഇനങ്ങള്, ആരാധനകളുടെ ഇനങ്ങള് തുടങ്ങി ഒരു മുസ്ലിം നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള് വളരെ ലളിതമായി പ്രതിപാദിക്കുന്ന കൃതി.
Author: സുലൈമാന് നദ്’വി - സുലൈമാന് നദ്,വി
Reveiwers: ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി
Publisher: കോഓപ്പറേറ്റീവ് ഓഫീസ് ഫോര് കാള് ആന്റ് ഗൈഡന്സ്-മക്ക
റമദാന് മാസത്തിലെ നോമ്പിനെയും അനുബന്ധ കര്മ്മാനുഷ്ടാനങ്ങളെയും കുറിച്ചുള്ള നിരവധി സംശയങ്ങള്ക്ക് പ്രമാണങ്ങളുടെ വെളിച്ചത്തിലുള്ള മറുപടി
Author: പ്രൊഫ: മുഹമ്മദ് മോങ്ങം
Reveiwers: അബ്ദുറസാക് സ്വലാഹി
പ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്ക്കിനടയില് വിഭിന്നമാണ്. വിശുദ്ധ ഖുര്ആളനാണ് യഥാര്ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്. കേവലം ഒരു ശക്തിയോ, നിര്ഗുിണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല് ആര്യധ്യനുമാണ് അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള് നല്കുിന്ന കനപ്പെട്ട കൃതിയാണ് നിങ്ങള് വായിക്കാനിരിക്കുന്നത്. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്ക്കു മുഴുവന് ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില് നിങ്ങള്ക്കുന കണ്ടെത്താനാകും എന്ന് ഈ കൃതി നിങ്ങളെ ബോധ്യപ്പെടുത്തുമെന്നതില് സംശയമില്ല.
Author: അബ്ദുല് റഹ്മാന് അല്-ശീഹ
Translators: മുഹമ്മദ് കുട്ടി കടന്നമണ്ണ
Publisher: ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ