പര്ദ്ദ ധരിക്കാന് പ്രേരിപ്പിക്കുന്ന, അതിന്റെ ഗുണ ഗണങ്ങള് പറയുന്ന,അതിനെതിരില് ഉദ്ധരിക്കുന്ന ആരോപണങ്ങളുടെ നിജസ്തിഥി വിലയിരുത്തുന്ന ഒരു കൊച്ചു പുസ്തകം
Author: ദാറുല് വത്വന് വൈഞ്ഞാനിക വിഭാഗം
Reveiwers: ഉദിനൂര് മുഹമ്മദ് കുഞ്ഞി
Translators: അബ്ദുറസാക് സ്വലാഹി
Publisher: ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര്-വെസ്റ്റ് ദീര-രിയാദ്
ഈമാന് കാര്യങ്ങളിലേക്കും ഇസ്ലാം കാര്യങ്ങളിലേക്കും കടന്ന് ചെല്ലുന്ന ഒരു ഉത്തമ കൃതി. ചെറുതെങ്കിലും നല്ല ഒരു വിശദീകരണം വായനക്കാര്ക്ക് ഈ പുസ്തകത്തില് നിന്നും ലഭിക്കും എന്നതില് സംശയമില്ല.
Author: മുഹമ്മദ് ജമീല് സൈനു
Reveiwers: അബ്ദുറസാക് സ്വലാഹി
ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില് ഒന്നായ സകാത്തിനെ കുറിച്ചും അതു നിര്ബന്ധമാകുന്നതെപ്പോഴെന്നും ആര്ക്കെല്ലാം എപ്പോള് എങ്ങിനെയാണു സകാത്ത് നല്കേണ്ടത് ഏതെല്ലാം വസ്തുക്കള്ക്കെന്നും അതിന്റെ കണക്കും ഇതില് വിവരിക്കുന്നു. സകാത്ത് നല്കിയാലുള്ള മഹത്തായ നേട്ടത്തെ കുറിച്ചും അല്ലാത്ത പക്ഷം സംഭവിക്കുന്ന ശിക്ഷയെ കുറിച്ചും വിവരിക്കുന്ന ഒരു ചെറു ഗ്രന്ഥമാണിത്.
Author: സയ്യിദ് സഹ്ഫര് സ്വാദിഖ്
Reveiwers: മുഹമ്മദ് കബീര് സലഫി
ഇസ്ലാമിക വിശ്വാസം, ഖബര് പൂജ,അല്ലാഹു,നബിദിനാഘോഷത്തിന്റെ വിധി, ന്യായ വിധി നാള്, തുടങ്ങി അനിവാര്യമായും ഒരു മുസ്ലിം അറിഞ്ഞിരിക്കേ കാര്യങ്ങള് പ്രതിപാദിക്കുന്ന ഒരു കൃതി.
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: ഫോറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - സുല്ഫി
എന്താണ് പദാര്ത്ഥം? പദാര്ത്ഥലോകത്തെ വൈവിധ്യങ്ങള്ക്ക് കാരണമെന്താണ്? പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നാണോ അതല്ല ഇല്ലയെന്നാണോ പദാര്ത്ഥത്തെക്കുറിച്ച പുതിയ പഠനങ്ങള് നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്? ആറ്റത്തെയും ഉപ ആറ്റോമിക കണികകളെയും കുറിച്ച പുതിയ അറിവുകളെ ഖുര്ആനിന്റെ വെളിച്ചത്തില് പഠനവിധേയമാക്കുന്ന കൃതി
Author: എം.മുഹമ്മദ് അക്ബര്
Reveiwers: ഉദിനൂര് മുഹമ്മദ് കുഞ്ഞി
മുസ്ലിം ലോകത്ത് ഛിദ്രതയും കുഴപ്പങ്ങളുമുണ്ടാക്കിയത് വഹാബികളാണെന്ന് ശത്രുക്കള് പ്രചരിപ്പിക്കാറുണ്ട്. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരിലും ഇന്ന് വഹാബിസം ക്രൂശിക്കപ്പെടാറുണ്ട്. എന്താണ് വഹാബിസം? ആ പേരിലുള്ള ഒരു ഗ്രൂപ്പ് എന്നെങ്കിലും ചരിത്രത്തില് നില നിന്നിട്ടുണ്ടോ? വഹാബികളെന്ന് ആരോപിക്കപ്പെടുന്നവരുടെ ആശയാദര്ശങ്ങളും അഹ്ലു സുന്നത്തി വല് ജമാഅത്തിന്റെ ആദര്ശങ്ങളും തമ്മില് പൊരുത്തപ്പെടാത്ത വല്ല മേഘലകളുമുണ്ടോ? ഭീകരവാദം, തീവ്രവാദം തുടങ്ങിയവയുമായി വഹാബികളെന്ന് വിളിക്കപ്പെടുന്നവര്ക്ക് വല്ല ബന്ധവുമുണ്ടോ? ഒരു സംക്ഷിപ്ത പഠനം.
Author: നാസര് ബ്നു അബ്ദുല് കരീം അല് അക്’ല്
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള